മൃത്യുവെൻ തോഴനോ???
എന്നരികിലൊന്നിരിക്കാൻ, രണ്ടുവാക്ക് ചൊല്ലിടാൻ നേരമില്ലാത്തവർ
ഇന്നെന്തേ കൂട്ടമായെനിക്കു ചുറ്റുമിരിപ്പൂ??
ഒരു പനിനീർ പൂവെങ്കിലും ഒരു സ്നേഹോപഹാരമായി ലഭിച്ചില്ലൊരിക്കലും
ഇന്നെനിക്കു ചുറ്റും ഇത്രയേറെ ചെമ്പനിനീർപ്പൂക്കളും വര്ഷിപ്പതെന്തേ??
ഉടുതുണിമാറാനൊരു തുണി യാചിച്ചു ഞാൻ
ഇന്നെനിക്കേറെ തരുന്നു കോടിത്തുണികൾ
പശിയാൽ തളർന്നു ഞാൻ വീണപ്പോളെല്ലാം
ആശിച്ചൊരു കയ്യെന്നെ താങ്ങുമെന്നു ഞാൻ അന്നെനിക്കേകാത്ത താങ്ങിന്നു നൽകാൻ
എന്നെ തോളിലേറ്റാൻ ഇന്നെത്ര കൈകൾ !!
ഏകനായി ഞാൻ നടന്നിടുമ്പോൾ കൊതിച്ചു
വികലാൻഗനെനിക്ക് കൂട്ടായൊരു തുണയെ..
ഇന്നെവിടെ നിന്നു വന്നു നിരനിരയായിവർ
എൻ കൂടെ.. എന്നെ യാത്രയാക്കാനോ??
മനതാരിലേറെ കൊതിച്ചതെല്ലാമിന്ന് വരിച്ചു
മൃതിയിൽ ഏറ്റം സന്തുഷ്ടനാണ് ഞാൻ..
വെറുതെ ഭയന്നു മൃത്യുവിനെയെന്നും ഞാൻ
അറിഞ്ഞില്ല എൻ തൊഴാനായി നീ വന്നതെന്ന്

No comments:
Post a Comment