ഇന്ന് ഉയിർത്തെഴുന്നേൽപ്പിന്റെ ദിനം...നമ്മുടെ നാളെകൾ പ്രത്യാശയുടേതെന്ന് വിശ്വസിക്കാം......
ദുഃഖം നിന്നെയെത്ര അലട്ടുവതെങ്കിലും സോദരാ
ഖിന്നനാകൊല്ല, നിരാശ കൈവെടിഞ്ഞീടുക നീ
കാർമുകിൽ മാനത്തെ ആവ്രതമാക്കിയാലും
സൂര്യകിരണങ്ങളവയെ വിച്ഛേദിക്കും നൂനം
ഇരുളിനു സ്വന്തമായൊരസ്ഥിത്വമില്ലെന്നറിയൂ നീ
ഒരു ദീപനാളത്തിൻ പ്രകാശമതിനെ വെല്ലുമല്ലോ
എന്തിനു വൃഥാ നിന്നുള്ളം വിങ്ങുന്നു തോഴാ
ഒരു രാവിന്നൊരു പകലെന്നല്ലേ പ്രകൃതി നിയമം

No comments:
Post a Comment