നിന്റെ നിക്കാഹിനവർ ഒരുങ്ങവേ
എന്റെ മയ്യത്തിവിടെ ഒരുങ്ങുന്നു പെണ്ണെ
അവർ നിന്നെ പൂവണിയിച്ചപ്പോൾ
എൻ ദേഹത്തവർ പുഷ്പം വിതറി... ഒരുങ്ങീ നാമിരുവരും വീട് വിട്ടകലാനായ്
നീ സ്വയം ഒരുങ്ങി നീങ്ങിയപ്പോൾ
എന്നെയോ ഒരുക്കി കിടത്തിയവർ
നിനക്കു ചുറ്റും തോഴർ അരങ്ങു തകർക്കവേ
എനിക്ക് ചൂറ്റും പൊട്ടിക്കരയുന്നവർ
ഖാസി നിനക്കായി നിക്കാഹ് വായിച്ചപ്പോൾ
മൗലവി എൻ ചാരെ നിന്നു വിടചൊല്ലി
നിന്നെ ഒരു കൂട്ടർ സ്വന്തമാക്കിയപ്പോൾ
ഞാനോ അല്ലാഹുവിനു സ്വന്തമായി
നിന്റെ നിക്കാഹും എന്റെ മയ്യത്തും
കേവലം ഇത്രമേൽ വ്യത്യസ്ഥം പെണ്ണെ
(ഒരു ഉർദ്ദു കവിത വായിച്ചപ്പോൾ അതിനെ മലയാളത്തിലേക്ക് രൂപാന്തരപ്പെടുത്തണം എന്ന് തോന്നി. സാഹസമാണെങ്കിൽ ക്ഷമിക്കണേ. സ്വീകാര്യമെങ്കിൽ അനുഗ്രഹിക്കണം )

No comments:
Post a Comment