ശുഭമായവസാനിക്കുന്നതെന്തും ശുഭം തന്നെ.....
എയർപോർട്ടിൽ ദുബായ്ക്കുള്ള പ്ലേനും കാത്തിരിക്കുന്ന ഞാൻ ഒരു പുഞ്ചിരിയോടെ ഓരോന്ന് ഓർക്കുമ്പോൾ ആണ് ഭർത്താവ് ചോദിച്ചത് "എന്താ തങ്കം ആലോചിച്ചു ചിരിക്കണത് "
നാട്ടിൽ പൊയി വന്നതു മുതൽ മോൾ എന്നും പരാതി ആയിരുന്നു അമ്മക്ക് നാട്ടിൽ പൊയി എല്ലാവരേം കാണാൻ സമയം ഉണ്ട്. എന്റെ കൂടെ കുറച്ചു ദിവസം വരാൻ മാത്രമേ വയ്യ അല്ലേ. ഞാൻ വിസ അയക്കാൻ തീർച്ചയാക്കി അമ്മേം അച്ഛനും ദുബൈക്ക് വരാൻ ഒരുങ്ങിക്കോളൂ. എന്നാൽ ശരി എന്ന് തീർച്ചയാക്കി. എന്നാൽ പിന്നെ വല്യമ്മയോടു പറഞ്ഞ് പേച്ചിടെ അഡ്രസ്സും സംഘടിപ്പിക്കാം എന്ന് വച്ചു . പഞ്ചമി ശിവൻ എന്നാണവളുടെ പേരത്രെ. അപ്പോഴേക്കും അതാ ശാലുന്റെ ഫോൺ.... ഏടത്തിയമ്മേ എന്റെ മൈഥിലിയെ സഹായിച്ചേ പറ്റൂ അവൾക്കു നിയമപരമായി അവളുടെ മകനെ കിട്ടി അമ്മയും ഒക്കെ ആയി അവൾ രഞ്ജിപ്പിലായി. ഇനി അവൾക്കു മസൂരി പൊയി അവളുടെ മകനെ കൊണ്ടു വരാൻ ഏട്ടനും ഏടത്തിയമ്മയും കൂടെ പോണം. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി കാർത്തികി ന്റെ ബോർഡിങ് സ്കൂളിൽ പൊയി അവനെ കൊണ്ടു വന്നു. മൈഥിലിക്ക് അവനെ ഡൽഹിയിൽ പഠിപ്പിക്കണമത്രേ. സ്കൂളിൽ വിദ്യാസഭ്യാസം കഴിഞ്ഞു . പന്ത്രണ്ടാം ക്ലാസ്സിലെ മാർക്ക് നല്ലതെങ്കിൽ നല്ല കോളേജിൽ ചേരാം. അപ്പോഴാണ് ഞങ്ങൾ ദുബൈക്ക് പോകുന്ന കാര്യം പറഞ്ഞത്. അവന് BITS പിലാനി ദുബായ് ശാഖയിൽ ചേരണമെന്നൊരു മോഹം. എന്നാൽ ഞങ്ങൾടെ കൂടെ അവരെയും കൂട്ടി. ദുബായ് കറങ്ങലും ആവാം കോളേജിനെ പറ്റി അന്വേഷിക്കലും ആവാം. എല്ലാരും കൂടി ദുബൈക്ക് പുറപ്പെട്ടു. വിമാനം കയറാൻ കാത്തിരിക്കയാണ്. അപ്പൊ അതാ മോൾടെ വാട്സ്ആപ്പ് മെസ്സേജ്.. "അമ്മേ പഞ്ചമി ആന്റിയെ കണ്ട് പിടിച്ചു. നിങ്ങൾ ദുബൈയിൽ വന്നിറങ്ങുമ്പോൾ ഞങ്ങൾക്കൊപ്പം പഞ്ചമി ആന്റിയും ഉണ്ടാവും ട്ടോ . സന്തോഷായിലെ അമ്മക്ക് ??????"
അങ്ങനെ പല പല സൗഹൃദങ്ങളുടെ സന്തോഷത്തിനിടയിൽ കൊച്ചു ദുഃഖങ്ങൾ എന്ന് ഇപ്പോൾ തോന്നുന്ന വലിയ ദുഃഖങ്ങൾ എല്ലാരും മറന്നു. എല്ലാം ശുഭമായി അവസാനിച്ചു എന്ന സന്തോഷത്തിൽ വിമാനത്തിലേക്കുള്ള പടികൾ ഞങ്ങൾ കയറി........

No comments:
Post a Comment