അഭിനവ സൗഹൃദം
നവ നവ മാധ്യമകൾ പൊട്ടിമുളച്ചിടുന്നു
പല പല പേരുകൾ ഭാവങ്ങളിലവ വളരുന്നു
അഭിനവ സൗഹൃദത്തിൻ പൊരുളായ് വരുന്നവ.
മർത്യർക്കു തമ്മിൽ സൗഹൃദമിന്നിത്രയെളുപ്പമോ??
സൗഹ്രദമെന്നതും പ്രണയമെന്നതും പാവന
ബന്ധമായി നിനക്കയും പഠിക്കയും ചെയ്തവരീ
മുഖപുസ്തക നവമാധ്യമ സ്നേഹത്തെയിനിയും
മുഖവിലക്കെടുക്കുവാൻ സന്നദ്ധരല്ലല്ലോ !!!
അന്നൊരു നാളൊരു കോളേജുകുമാരനഹോ
നെറ്റിലൂടെയെൻസൗഹ്രദം വേണമെന്ന് ചൊല്ലവേ
ഒന്നല്ല നൂറല്ല ആയിരം ശിഷ്യരെനിക്കെന്നും തോഴ
രെന്നു ഞാൻ ചൊന്നപ്പോളവനേറെ ക്ഷോഭിച്ചു.
ചൊന്നാനവൻ അതുവേണ്ട എന്നെ ഒരു ഫ്രണ്ടാക്കി
യെന്നുമെന്റെ മാത്രമാകണം നിങ്ങൾ എന്റെ മാത്രം
എന്തു ഞാൻ ചൊല്ലേണ്ടു ക്ഷിപ്രമീ സൗഹൃദത്തെ
നവമാധ്യമ സൗഹൃദമോ മുഖപുസ്തക പ്രേമമോ

No comments:
Post a Comment