സ്വപ്‌നങ്ങൾ തളിർത്തപ്പോൾ...
സ്വപ്നങ്ങളെൻ ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും
എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും
ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ അന്ത്യമെന്ന് ഭയന്നു ഞാൻ
വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും
സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല
സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ
സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി ഈണമിട്ടു, ഞാൻ നൃത്തമാടി
സ്വപ്നങ്ങളെൻ ഹൃത്തിൻ സ്പന്ദനമായിരുന്നു
സ്വപ്നങ്ങൾ കാണാൻ അർഹനല്ലെന്നറിഞ്ഞിട്ടും
എന്റെ ആഗ്രഹങ്ങൾ വെറും സ്വപ്നങ്ങളായി
എന്നുള്ളിൽ തകർന്നു വീണ നാളുകളിലും
ഒരുമാത്രയെന് നിലനിൽപിന് വേരായെങ്കിലവ
ഒരുനിമിഷമെൻ അന്ത്യമെന്ന് ഭയന്നു ഞാൻ
വേദനകളുടെ നീറ്റലിനപ്പുറം ഇല്ലൊരു ലോക--
മതിൽ ഞാനേകനായി കേണിരുന്ന നാളുകളിലും
സ്വപ്നങ്ങളെൻ പിരിയാത്ത തോഴരായിരുന്നു
സ്വപ്നത്തിലുമെൻ സ്വപ്‌നങ്ങൾ പിൻവാങ്ങിയില്ല
സ്വപ്‌നങ്ങൾ പ്രതീക്ഷ തൻ കിരണങ്ങളേകി
പെട്ടെന്നൊരു നാൾ എന്നിൽ പ്രഭ വീശിയപ്പോൾ
സ്വപ്നങ്ങളെ താലോലിച്ചൊരെൻ ഹൃദയത്തിൽ
ആനന്ദ ദുന്ദുഭി ഈണമിട്ടു, ഞാൻ നൃത്തമാടി
No comments:
Post a Comment