ഒരു മിന്നൽ പിണറായി വന്നവൾ
ദീപ്‌തമാക്കിയെൻ മനവും ഗേഹവും
ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു മാസാർദ്ധമെങ്കിലും
ഘോരതാപത്താൽ ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ
പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം
ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി
അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ് വേഗം
ദീപ്‌തമാക്കിയെൻ മനവും ഗേഹവും
ഊര്ജിതമായെൻ ദേഹവും ദേഹിയും
കേവലമൊരു മാസാർദ്ധമെങ്കിലും
ഘോരതാപത്താൽ ഉണങ്ങി വരണ്ട മണ്ണിൽ
പുതുവര്ഷത്താലുളവാകും നവജീവൻ പോൽ
പൂത്തുലഞ്ഞു അച്ഛനുമമ്മയും ഒരുപോലെ
അത്രമേൽ ആത്മജയവൾ ഏകി മനസ്സുഖം
ഇന്നവൾ തിരിച്ചു സ്വഗേഹം പൂകാനായി
ഭർതൃ സമീപം ചെന്നെത്താൻ യാത്രയായി
അച്ഛനുമമ്മയുമിനി കാത്തിരിപ്പൂ വീണ്ടുമൊരു
സ്നേഹാർദ്രമാം ആലിംഗനത്തിനായ് വേഗം
No comments:
Post a Comment