എന്റെ സ്വപ്നങ്ങളെല്ലാം ഞാനൊന്നൊന്നായി സംഭരിച്ചെൻ കീശയിൽ വച്ചു
ഒരിത്തിരി സമയം കിട്ടുമ്പോളവയെ എടുത്തൊന്നു പുന്നാരിക്കാമല്ലോ
കീശയിലെ നൂലിഴകൾ ദ്രവിച്ചിടുന്നു ; എൻ സ്വപ്നങ്ങളുമിന്ന് മങ്ങിടുന്നു
ആവതില്ലെനിക്കിനി കീശ തുന്നികെട്ടാനും
വേറെ സ്വപ്‌നങ്ങൾ നെയ്യാനുമെന്നോർത്തു ഞാൻ
പണ്ട് ഞാൻ കൂട്ടി വെച്ചൊരാ സ്വപ്നങ്ങളെടുത്തു
താലോലിക്കാമേന്നാശിച്ചു ഞാൻ
അയ്യോ കാണ്മതില്ലയൊരൊറ്റ സ്വപ്നം പോലും.
എങ്ങുപോയവ എന്ന് ഞാൻ കേഴവേ.....
മാറ്റി നിർത്തിയോരെൻ ഉള്ളിലെ എന്നെ യൊന്നുകാണാൻ വെമ്പി ഞാനെങ്കിലും..
അറിവതില്ല ഞാൻ കണ്ണാടിയിൽ കാണുമീ
നരച്ചമുടിയിഴകളും വരണ്ടൊരു രൂപവും....
ഞാനുമെൻ സ്വപ്നങ്ങളും എങ്ങോ പോയി മറഞ്ഞെന്നറിവൂ ഇന്നു ഞാൻ ഖേദത്തോടെ...

No comments:
Post a Comment