Thursday, July 23, 2015

വിനമ്ര മൌലിയായി.........


           
നഷ്ട സ്വർഗങ്ങളെ കുറിചോര്തെ
ന്നുമെൻ മനസ്സു വിലപിച്ചു
കഷ്ടമെന്തേ ഞാനറിയാതെ പോയ
തിന്നൊളമെൻ ജീവിതത്തിനാശിസ്സുകൾ ?

ഇന്നുഞാനേവം നമ്രശിരസ്കയായി
ഖിന്നതയോടെ അറിയുന്നിതെല്ലാം
നഷ്ടമായതെനിക്കു കേവല
മെൻ അപക്വമാം ചിന്തകൾ

അനന്യമാം നേട്ടങ്ങളെന്നിലെക്കിന്നും
കനിവോടെയീശൻ ചൊരിഞ്ഞിടവേ
നിയതിതൻ കൃപാ കടാക്ഷങ്ങളെന്തെ
ഞാനിന്നോളം കണ്ടിട്ടും കാണാതെ പോയ്‌

സ്നേഹര്ദ്രരാം ആത്മജരെന്റെ ലോകം
സ്നേഹസുരഭില നമ്യ എൻ ഭാഗ്യം
സ്നേഹം ചൊരിയുന്ന തോഴരെൻ വരം
സ്നേഹിക്കാനങ്ങേകിയ മനസ്സെൻ പുണ്യം

വൈകിയ വേളയിലെങ്കിലും സത്യമിതറിയുന്നു ഞാൻ

വിനമ്ര മൌലിയായ് വണങ്ങട്ടെ നിയതിയെ ഞാനെന്നും