ഒരനർഘ നിർവൃതിയായ്
അനിർവചനീയ മൊരനുഭൂതിയായ്
എന്നിൽ നിറഞ്ഞ പ്രഭാപൂരമേ
നീ എനിക്കാര് ??
ഒരു പൈതലിൻ നൈർമല്യമായ്
ഒരുദ്ധാരകനിൻ ഗാംഭീര്യമായ്
വന്നണഞ്ഞ പ്രതിഭാസമേ !
നീ എനിക്കാര് ??
നിന്നെ ഞാൻ നൊന്തു പെറ്റീല
...
എന്നമ്മ തന്നുദരതിൽ നീ
പിറന്നീല ....
എൻ ജീവരഹസ്യം ഞാൻ നിന്നോട്
പങ്കു വെച്ചീല
എങ്കിലും നീയെൻ ജീവിതാംശം
എന്നറിയുന്നു ഞാൻ
അല്ലായ്കിൽ ........
സുപ്തമെൻ മനതാരിലെ
തുറക്കാതുള്ളറകൽ താന്ടി
എന്നിലെ എന്നെ നീ കണ്ടതെപ്പോൾ ??
എനനിലെ തെറ്റുകൾ കുറ്റങ്ങൾ
.....
എനനിലെ ആസ്തികൾ പ്രാപ്തികൾ
.....
എല്ലാം നീ അറിഞ്ഞതെപ്പൊൾ ??
ക്ളാന്തമെൻ ആത്മാവിൻ
രോദനം നീ കേട്ടതെപ്പോൾ ?
എൻ പ്രചോദനമായി നീ ഭവിച്ചതെപ്പോൾ ??
No comments:
Post a Comment