സുഗന്ധമൂറുമീ ഉഷസ്സിൽ
കതിരോൻ തൻ രശ്മികളെന്നിൽ പുളകമുതിർക്കുമ്പോൾ
ക്ലാന്തമെൻ മനം ഊർജ്ജസ്വലയാകുന്നു.
ജീവിതത്തിന്റെ പുലരിയിൽ
ഞാൻ നേടിയ ഊർജ്ജവും ജ്ഞാനവും
എന്റെയീ ജീവിത സന്ധ്യ ധന്യമാക്കുന്നു....
ഇന്നീ ഉഷസ്സിൻ നിർവൃതിയിൽ
ഞാനറിയുന്നു മറക്കാനും പൊറുക്കാനും
ഞാനെൻ മനസ്സിനെ ഒതുക്കിയെന്നതും.
അന്ന് ഞാൻ നേടിയ കുളിരെന്നുമെൻ
ജീവിതയാത്രതൻ ഉഷ്ണങ്ങൾക്കു തണലായി
ഇന്നീ സന്ധ്യ ആ തണലെനിക്കേറെ പ്രിയം.
ആ പുലരിതൻ സുഗന്ധവും കുളിരും ഇന്നീ
ഉഷസ്സിൽ ഞാൻ ഓർക്കവേ
അറിയുന്നു ധന്യമീ ജീവിതമെന്നും..
ധന്യമെൻ നാളുകളെന്നും....
കതിരോൻ തൻ രശ്മികളെന്നിൽ പുളകമുതിർക്കുമ്പോൾ
ക്ലാന്തമെൻ മനം ഊർജ്ജസ്വലയാകുന്നു.
ജീവിതത്തിന്റെ പുലരിയിൽ
ഞാൻ നേടിയ ഊർജ്ജവും ജ്ഞാനവും
എന്റെയീ ജീവിത സന്ധ്യ ധന്യമാക്കുന്നു....
ഇന്നീ ഉഷസ്സിൻ നിർവൃതിയിൽ
ഞാനറിയുന്നു മറക്കാനും പൊറുക്കാനും
ഞാനെൻ മനസ്സിനെ ഒതുക്കിയെന്നതും.
അന്ന് ഞാൻ നേടിയ കുളിരെന്നുമെൻ
ജീവിതയാത്രതൻ ഉഷ്ണങ്ങൾക്കു തണലായി
ഇന്നീ സന്ധ്യ ആ തണലെനിക്കേറെ പ്രിയം.
ആ പുലരിതൻ സുഗന്ധവും കുളിരും ഇന്നീ
ഉഷസ്സിൽ ഞാൻ ഓർക്കവേ
അറിയുന്നു ധന്യമീ ജീവിതമെന്നും..
ധന്യമെൻ നാളുകളെന്നും....
No comments:
Post a Comment